Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USvisitcutshort

സു​ര​ക്ഷാ ആ​ശ​ങ്ക: യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി സ​ന്ദ​ർ​ശ​നം ആ​റ് മ​ണി​ക്കൂ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​യു​ള്ള അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന സ​മ​യം ക​ടു​ത്ത സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വെ​ട്ടി​ച്ചു​രു​ക്കി. വ്യാ​ഴാ​ഴ്ച യു​എ​സി​ലെ​ത്തി​യ നെ​ത​ന്യാ​ഹു ഏ​ക​ദേ​ശം ആ​റ് മ​ണി​ക്കൂ​ർ മാ​ത്രം അ​വി​ടെ ചെ​ല​വ​ഴി​ച്ച ശേ​ഷം അ​ന്ന് വൈ​കി​ട്ട് ത​ന്നെ ഇ​സ്രാ​യേ​ലി​ലേ​ക്ക് മ​ട​ങ്ങി.

ബു​ധ​നാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ലി​ൽ നി​ന്ന് തി​രി​ച്ച നെ​ത​ന്യാ​ഹു, വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ന്യൂ​ജേ​ഴ്‌​സി​യി​ലെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. അ​വി​ടെ​നി​ന്ന് മാ​ൻ​ഹാ​ട്ട​നി​ലെ​ത്തി യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 81-ാമ​ത് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഉ​ട​ൻ ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. 

ഈ ​ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യോ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യോ നെ​ത​ന്യാ​ഹു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ല്ല. ഗാ​സ​യി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ. 

നെ​ത​ന്യാ​ഹു​വി​നെ 'യു​ദ്ധ​ക്കു​റ്റ​വാ​ളി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി, നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റ​ന്‍റ് ന​ട​പ്പാ​ക്കാ​ൻ യു​എ​സ് അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.




Latest News

Corehub Up